എന്റെ കയ്യിൽ ആയുധങ്ങളില്ല ഹൃദയമാണുള്ളത് | Oneindia Malayalam

2019-07-10 179

രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു.ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചില്ല.ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി വിമത എംഎല്‍എമാര്‍ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍പിഎഫിനെ വിന്യസിച്ചിരിക്കുകയാണ്. ഡി.കെ. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ല എന്നാണ് മുംബൈ പോലീസിന്റെ നിലപാട്.